രോഗങ്ങൾ അകറ്റി നിർത്താം, ആരോഗ്യം വർദ്ധിപ്പിക്കാം പഞ്ചകർമ ചികിത്സയിലുടെ

എത്ര വലിയ അസുഖം ആയാലും അതിനെ പ്രതിരോധിക്കാനും സ്വയം സുഖപ്പെടുത്താനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട് എന്ന കാര്യം അറിയാമല്ലോ. ഇതിനായി ഏറ്റവും അത്യാവശ്യം ആരോഗ്യകരമായ ഒരു രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കുക എന്നതാണ്. അനുചിതമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം പലപ്പോഴും നമ്മെ അനാരോഗ്യകരമായ ശാരീരിക സ്ഥിതിയിലേക്ക് തള്ളിവിടുന്നുണ്ട്. ശാരീരികവും മാനസികവുമായി നല്ലൊരു ആരോഗ്യ ശേഷി കൈവരിക്കുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമായി പ്രകൃതിദത്തമായ ചില പ്രതിരോധമാർഗങ്ങൾ നാം കൈക്കൊള്ളേണ്ടതുണ്ട്.

അതിനായി ഏറ്റവും നല്ലത് ആയുർവേദ ചികിത്സകൾ തന്നെയാണ്. ആയുർവേദമെന്നത് വെറുമൊരു ചികിത്സാരീതി മാത്രമല്ല ഇത് ഒരാളുടെ ശരീരത്തെയും ആരോഗ്യത്തെയും സംബന്ധിക്കുന്ന ഒരു ശാസ്ത്രം കൂടിയാണ്.

പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് മികച്ച ആരോഗ്യസ്ഥിതി കൈവരിക്കുന്നതിനായി നിരവധി ചികിത്സാരീതികൾ ഇന്ന് ആയുർവേദത്തിലുണ്ട്. പഞ്ചകർമ്മ അതിലൊന്നാണ്. അഞ്ച് ഘട്ടങ്ങളായുള്ള ഇതിൻ്റെ ചികിത്സാരീതി ആയുർവേദത്തിലെ തന്നെ ഏറ്റവും അതിശയകരമായ കണ്ടെത്തലുകളിൽ ഒന്നാണെന്ന് പറയപ്പെടുന്നു. ഇത് ശരീരത്തെ അസുഖങ്ങളിൽ നിന്നും മാറ്റുകയും അതോടൊപ്പം നല്ല ആരോഗ്യത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

എന്താണ് പഞ്ചകർമ്മ ചികിത്സ?

ആയുർവേദ ചികിത്സാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പഞ്ചകർമ്മ ചികിത്സ. ചികിത്സയിലെ ശമനമെന്നും ഗോധനമെന്നും രണ്ടായി വിഭജിക്കുന്നു. ദോഷവൈഷമ്യങ്ങൾ കൊണ്ട് രോഗം പടിപോലെ ഉണ്ടാകുമ്പോൾ ധാതുക്കളിലും സ്രോതസുകളിലും പലതരത്തിലുള്ള അഴുക്കുകൾ അടിഞ്ഞുകൂടും. ഒരു പരിധിവരെ ഔഷധം ഉപയോഗിച്ച് ഇതെല്ലാം ശമിപ്പിക്കാൻ കഴിയും. അങ്ങനെ ശമിപ്പിക്കാൻ കഴിയാത്ത വിധം വർധിച്ചിട്ടുണ്ടെങ്കിൽ ഔഷധം ഉപയോഗിച്ച് അഴുക്കുകളെ/ദോഷത്തെ പുറത്ത് കൊണ്ട് വരണം. ഈ ചികിത്സയെ ശോധനം എന്ന് പറയുന്നു. ശോധന ചികിത്സ തന്നെയാണ് പഞ്ചകർമ്മ ചികിത്സ.

ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന മാലിന്യങ്ങളും ആഹാരപദാർത്ഥങ്ങളിലൂടെ ശരീരത്തിൽ എത്തിച്ചേരുന്ന മാലിന്യങ്ങളും മൂലം ശരീരത്തിൽ ദോഷങ്ങൾ അടിഞ്ഞുകൂടുന്നു. ഇവയെ പുറംതള്ളുന്നത് ശോധന ചികിത്സയായ പഞ്ചകർമ്മങ്ങളിലൂടെയാണ്.

വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയെ സാമാന്യമായി പഞ്ചകർമ്മങ്ങൾ എന്നു പറയുന്നു. പഞ്ചകർമ്മങ്ങളിൽ രക്തമോക്ഷം ഒഴിവാക്കി കഷായ വസ്തി സ്നേഹവസ്തി എന്നിവ ഉൾപ്പെടുത്തി പഞ്ചശോധന കർമ്മങ്ങൾ എന്നും പറയുന്നു. രോഗമുള്ളവർക്ക് രോഗചികിത്സയ്ക്കും സ്വസ്ഥന്മാർക്ക് ആരോഗ്യം നിലനിർത്താനും പഞ്ചകർമ്മങ്ങൾ വിധിക്കുന്നു. പഞ്ചകർമ്മ ചികിത്സയ്ക്ക് മുമ്പായി രോഗിയെ തയ്യാറാക്കുന്നതിനായി സ്നേഹസ്വേദ ചികിത്സകൾ പ്രാധാന്യത്തോടെ നിർവഹിക്കുന്നു.

അഞ്ച് പഞ്ചകര്‍മ്മ ചികിത്സകൾ എന്തൊക്കെയാണ്?

നമ്മുടെ ശരീരത്തിലെ വിഷമാലിന്യങ്ങളെ സൂചിപ്പിക്കുന്ന ദോഷങ്ങൾ വാതം, പിത്തം, കഫം എന്നിവയെല്ലാമാണ്. സാധാരണഗതിയിൽ ഇവയിൽ ഏതെങ്കിലുമൊന്ന് ബാക്കിയുള്ളതിനു മേൽ ആധിപത്യം സ്ഥാപിക്കുന്നു. ആധിപത്യം പുലർത്തുന്ന ഇത്തരം ദോഷങ്ങൾ മൂലം ശരീരത്തിന് അസന്തുലിതാവസ്ഥകൾ ഉണ്ടാവുകയും പിന്നീട് ഗുരുതരവും വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. പഞ്ചകർമ്മയുടെ അഞ്ച് ചികിത്സകളിൽ ഓരോന്നും ശരീരത്തിലുണ്ടാകുന്ന ഓരോ പ്രത്യേക ദോഷങ്ങളെ സുഖപ്പെടുത്തുന്നതിനായി സമർപ്പിച്ചിരിക്കുന്നവയാണ്.

വമനം

ശരീരഭാരം, ആസ്ത്മ, ഹൈപ്പർ അ‌സിഡിറ്റി എന്നിവയുടെ സാധ്യത ഉള്ളവരിലും കഫം ശരീരത്തിൽ ആധിപത്യം പുലർത്തുന്നവർക്കും വേണ്ടിയുള്ളതാണ് ആദ്യത്തെ ഘട്ടമായ വാമന. ഓലിയേഷൻ, ഫോമെൻറേഷൻ എന്നിവയുടെ സഹായത്തോടെ ശരീരത്തിലെ ദുഷിച്ച കഫത്തെ ദ്രാവകാവസ്ഥയിലേക്ക് രൂപം മാറ്റിക്കൊണ്ട് ഛർദ്ദിയിലുടെ ഇത് പുറത്തേക്ക് കളയാൻ ഈ ഘട്ടം സഹായിക്കുന്നു.

വിരേചനം

പിത്ത ആധിപത്യമുള്ള മഞ്ഞപ്പിത്തം, വൻകുടൽ പുണ്ണ് തുടങ്ങിയവയിൽ നിന്ന് രക്ഷ നേടാൻ വേണ്ടിയാണ് പഞ്ചകർമയുടെ രണ്ടാം ഘട്ടമായ വിരേചനം പരീക്ഷിക്കുന്നത്. ഒലിയേഷനും ഫോമെൻറേഷനും ശേഷം, കുടൽ ശുദ്ധീകരണത്തിനായി ഒരു വ്യക്തിക്ക് പോഷകസമ്പുഷ്ടമായ ചില ഔഷധങ്ങൾ നൽകും. ഇത് ശരീരത്തിലെ ദുഷിച്ച പിത്തത്തെ പുറന്തള്ളിക്കൊണ്ട് രോഗങ്ങളെ ശമിപ്പിക്കുന്നു.

നസ്യം

മൂന്നാമത്തെ കർമ്മമായ നസ്യം പ്രധാനമായും മൈഗ്രെയ്ൻ, ഉറക്ക തകരാറുകൾ, സൈനസൈറ്റിസ്, മുടി കൊഴിച്ചിൽ എന്നിവയുമായി പോരാടുന്ന വ്യക്തികളെ സഹായിക്കാൻ വേണ്ടിയുള്ളതാണ് . തുടക്കത്തിൽ, തല, കഴുത്ത്, തോളുകൾ എന്നീ ഭാഗങ്ങളിൽ ഹെർബൽ ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നു. പിന്നെ, വിശ്രമവും രോഗശാന്തിയും പ്രോത്സാഹിപ്പിക്കുന്നതിനായി നിങ്ങളുടെ മുക്കിൻ്റെ നാസാദ്വാരത്തിലൂടെ ചില ഔഷധതുള്ളികൾ മൂക്കിനുള്ളിലേക്ക് ഒഴിക്കുന്നു.

വസ്തി

പഞ്ചകർമ ചികിത്സകളിൽ പരമപ്രധാനമായ ഒന്നാണ് വസ്തി. ഒരാളുടെ ശരീരത്തിൽ കുടികൊള്ളുന്ന ദോഷങ്ങളെ പരിഗണിക്കാതെ എല്ലാവർക്കുമിത് ഏറ്റവും നന്നായി പ്രവർത്തിക്കുന്നു. സന്ധിവാതം, മൂലക്കുരു, മലബന്ധം എന്നിവ പോലുള്ള മൂർച്ഛിച്ചതും വിട്ടുമാറാത്തതുമായ രോഗങ്ങളെ സുഖപ്പെടുത്തുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗമാണിത് എന്ന് കണ്ടെത്തിയിരിക്കുന്നു. പ്രശ്നത്തിന്റെ സ്വഭാവം അനുസരിച്ച്, ഹെർബൽ കഷായം, എണ്ണ, പാൽ അല്ലെങ്കിൽ നെയ്യ് എന്നിവ മലാശയത്തിലേക്ക് ഒഴിച്ച് ശുദ്ധീകരിക്കുന്ന രീതിയാണിത്.

രക്തമോക്ഷം

പഞ്ചകർമ്മകളിൽ അഞ്ചാമത്തേതായ രക്തമോക്ഷം ശരീരത്തിൽ അടിഞ്ഞുകൂടുന്ന ദുഷിച്ച രക്തത്തെ പുറംതള്ളുന്നതിന് വേണ്ടിയുള്ളതാണ്. രക്ത ശുദ്ധീകരണ രീതിയാണിത്. എക്‌സിമ, ഡെർമറ്റൈറ്റിസ് തുടങ്ങിയ ചർമ്മരോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് രക്തമോക്ഷ ചികിത്സകൾ ഏറ്റവും അനുയോജ്യമായത്. ശരീരത്തിലെ ഏതെങ്കിലുമൊരു പ്രത്യേക ഭാഗത്തെ ശുദ്ധീകരിക്കുന്നതിനും ഒരാൾക്കിത് തിരഞ്ഞെടുക്കാം.

പഞ്ചകർമ്മ ചികിത്സയുടെ പ്രയോജനങ്ങൾ.

വിട്ടുമാറാത്ത ആരോഗ്യ അസ്വാസ്ഥ്യങ്ങൾ നേരിടുന്നവർക്കുള്ള മികച്ച പരിഹാര മാർഗമാണ് ആണ് പഞ്ചകർമ്മ ചികിത്സകൾ. ഇത്തരം ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനായി പഞ്ചകർമ്മ പലരീതിയിലും ഗുണം ചെയ്യുന്നുണ്ട്. പഞ്ചകർമ്മ നമ്മുടെ ശരീരത്തിന് നൽകുന്ന ചില നല്ല ഗുണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:

  1. ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്ത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
  2. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു.
  3. വാർദ്ധക്യ സഹജമായ രോഗ ലക്ഷണങ്ങളെ മന്ദഗതിയിലാക്കുന്നു. ശാരീരികമായ ആരോഗ്യം നിലനിർത്തിക്കൊണ്ട് യുവത്വമുള്ള ഒരു മനസ്സും ശരീരവും കാത്തുസൂക്ഷിക്കാൻ ഇത് നിങ്ങളെ അനുവദിക്കും.
  4. മാനസിക വ്യക്തത വർദ്ധിപ്പിക്കുകയും വിവേകപൂർണ്ണമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങളെ പ്രാപ്‌തമാക്കുകയും ചെയ്യുന്നു.
  5. കൂടുതൽ ആഴത്തിലുള്ള വിശ്രമചര്യകളെ പ്രോത്സാഹിപ്പിക്കുന്നു.
  6. ശരീരത്തിലെ ഊർജ്ജ തടസ്സങ്ങളെ പരിഹരിക്കുകയും ശാരീരിക ചക്രങ്ങളെ ഉണർത്തുകയും ചെയ്യുന്നു.
  7. ദഹനത്തെ മെച്ചപ്പെടുത്തുന്നു.
  8. ശാരീരിക കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ആയുർവേദ ചികിത്സാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പഞ്ചകർമ്മ ചികിത്സഎന്ന് ഏവർക്കും മനസിലായികാണുമല്ലോ ? നമ്മുടെ ശരീരം ആരോഗ്യത്തോടെയിരിക്കുന്നതിനും രോഗങ്ങളിൽ നിന്നും അകന്നുനിൽക്കാനും പഞ്ചകർമ ചികിത്സ ഉപകരിക്കും. ഏറ്റവും ഫലപ്രദമായ ആയുർവേദ പഞ്ചകർമ്മ ചികിത്സക്ക് നിങ്ങൾ മറ്റൊരിടം അന്വോഷിക്കേണ്ടതില്ല, അത്രയ പഞ്ചകർമ സെന്റർ ഏറ്റവും മികച്ച ആയുർവേദ ചികിൽസ നിങ്ങൾക്ക് നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Mobile: +91 7034712345

Email: theathreya@gmail.com, theathreya@yahoo.com

Address: Athreya Ayurvedic Centre,
Pakkil P.O., Pallom,
Kottayam, Kerala,
India 686007

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *